ഓപ്പണറായിറങ്ങി രണ്ടിന്നിങ്സിലും സെഞ്ചുറി നേടി റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ പാക് പേസര്‍ ഷുഐബ് അക്തര്‍.
”വീരേന്ദര്‍ സെവാഗിനേക്കാള്‍ എത്രയോ മികച്ച ബാറ്റിങ് ടെക്നിക്കിനുടമയാണ് രോഹിത്. സെവാഗിന് പന്ത് നാലുപാടും പറത്താനുള്ള ആക്രമണ മനോഭാവം മാത്രമാണുള്ളത്. മികച്ച ടൈമിങ്ങും ഷോട്ടുകളിലെ വൈവിധ്യവും രോഹിത്തിന്റെ കൈമുതലാണ്”, അക്തര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ രോഹിത് ഓപ്പണര്‍ എന്ന നിലയില്‍ അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന റെക്കോഡും ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.