National News

ജി-20 ഉച്ചകോടിയിൽ ലോകനേതാക്കൾക്ക് നൽകുന്നത് വെജിറ്റേറിയൻ ഭക്ഷണങ്ങൾ ; വിളമ്പുന്നത് വെള്ളിപാത്രത്തിലും സ്വർണ്ണത്തളികയിലും

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ തലസ്ഥാനത്ത് എത്തുന്ന ലോകനേതാക്കൾക്ക് വിളമ്പുന്നത് പൂർണ വെജിറ്റേറിയൻ വിഭവങ്ങൾ. മാംസാഹാരങ്ങൾ പൂർണമായി ഒഴിവാക്കിയാണ് ലോകനേതാക്കൾക്കുള്ള മെനു തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത വിഭവങ്ങളും പ്രാദേശിക വിഭവങ്ങളും ഇതിനായി അതിഥികൾക്കായി പ്രത്യേകം പാകം ചെയ്യും.2023 മില്ലറ്റ് വർഷമായി ആചരിക്കുന്നതിനാൽ മില്ലറ്റ് വിഭവങ്ങൾക്കാണ് മെനുവിൽ മുഖ്യപ്രാധാന്യം നൽകിയിരിക്കുന്നത്. സപെഷ്യൽ മില്ലറ്റ് താലി, മില്ലറ്റ് പുലാവ്,മില്ലറ്റ് ഇഡ്ഡലി എന്നിവയാണ് പ്രധാനം. രാജസ്ഥാനിലെ ബത്തി ചുർമ, ദക്ഷിണേന്ത്യൻ മസാലദോശ,ബിഹാറിലെ ലിറ്റി ചോക്ക, ബംഗാളി രസഗുള , തുടങ്ങിയ വിഭവങ്ങളും മെനുവിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യൻ സ്ട്രീറ്റ് ഫുഡിൻ്റെ പ്രധാനകേന്ദ്രമായ ചാന്ദ്‌നി ചൗക്കിൽ നിന്നുള്ള വിഭവങ്ങളും പ്രത്യേകം തയ്യാറാക്കുന്നുണ്ട്.

ഇത്തവണ ഭക്ഷണം വിളമ്പാൻ ഉപയോ​ഗിക്കുന്ന പാത്രങ്ങൾക്കുമുണ്ട് പ്രത്യേകതകൾ. ഭാരതീയ സാംസ്കാരിക പാരമ്പര്യം ഉൾപ്പെടുത്തിയാണ് പാത്രങ്ങളുടെ രൂപകല്പന .സ്വർണ്ണവും വെള്ളിയും പൂശിയ പാത്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ഐറിസ് ജയ്പൂർ ആണ് പാത്രങ്ങളുടെ നിർമ്മാണവും വിതരണവും ഏറ്റെടുത്തിരിക്കുന്നത്. അൻപതിനായിരം മണിക്കൂർ ജോലി ചെയ്താണ് പതിനയ്യായിരം വെള്ളിപ്പാത്രങ്ങൾ നിർമിച്ചതെന്നും ഇരുന്നൂറ് കരകൗശല വിദഗ്ദ്ധരാണ് പാത്രങ്ങൾ ഉണ്ടാക്കിയതെന്നും കമ്പനി അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!