എ.ആര് നഗര്‍ ബാങ്ക് ക്രമക്കേടില്‍ കേന്ദ്ര ഇടപെടല്‍ തേടി ബി.ജെ.പി. സഹകരണ മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി.ഇ ഡി അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വിഷയത്തില്‍ ഇ ഡി അന്വേഷണം വേണമെന്ന കെ ടി ജലീല്‍ എംഎല്‍എയുടെ ആവശ്യം മുഖ്യമന്ത്രിയും സിപിഎമ്മും തള്ളിയതിന് പിന്നാലെയാണ് ബിജെപി നീക്കം. എസ്.എന്‍.സി ലാവ്ലിന് കേസില്‍ കുഞ്ഞാലിക്കുട്ടി സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് കൂടെക്കിടന്ന ജലീലിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
” കുഞ്ഞാലിക്കുട്ടി സാഹിബിന്റെ എ.ആര് നഗര്‍ ബാങ്കില്‍ ഒരു അന്വേഷണവും ആവശ്യമില്ല എന്നുള്ള വിചിത്രമായൊരു നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുകയാണ്. 1200 കോടി രൂപയോളം കള്ളപ്പണം ഉള്‍പ്പെട്ട വിഷയത്തില്‍ അന്വേഷണം നടക്കാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് തടയുന്ന ഒരു സാഹചര്യത്തില്‍ ഇതു സംബന്ധിച്ച കേന്ദ്ര ധനകാര്യ വകുപ്പിനും കേന്ദ്ര സഹകരണ മന്ത്രാലയത്തിനും ഒരു പരാതി കൊടുക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,” എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു

