മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിക്കാന്‍ ഉയര്‍ത്തിയ സഹകരണ ബാങ്ക് വിവാദത്തില്‍ കെടി ജലീലിനെ തള്ളി സഹകരണ മന്ത്രി വിഎന്‍ വാസവന്‍. വ്യക്തി വിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം നില്‍ക്കില്ല. ഏ ആര്‍ ബാങ്കില്‍ ക്രമക്കേട് നടന്നോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ഏ ആര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ട്. സഹകരണ മേഖല സംസ്ഥാനത്തിന്റെ കീഴില്‍ വരുന്ന വിഷയമാണ്. അതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരേണ്ട കാര്യമില്ലെന്നും സഹകരണമന്ത്രി വ്യക്തമാക്കുന്നു.
ഇന്‍കം ടാക്‌സ് റിപ്പോര്‍ട്ടാണ് ജലീല്‍ പരസ്യപ്പെടുത്തിയത്. ജലീല്‍ ആരോപണം ഉന്നയിച്ച സാഹചര്യം അറിയില്ല, അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കുന്നു. കെ ടി ജലീല്‍ ഉയര്‍ക്കുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം തന്നെ വിശദീകരിക്കട്ടെ,ജലീലിനോട് മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളത്. സര്‍ക്കാരിന് ഏത് തരത്തിലുള്ള പരാതി കിട്ടിയാലും അന്വേഷിക്കും.
ചൊവ്വാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ പിന്തുണയ്ച്ച് രംഗത്ത് എത്തിയ മുന്‍ മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. കേരളത്തിലെ സഹകരണ മേഖല ഇ ഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും ഇ ഡിയുടെ ചോദ്യംചെയ്യലോടുകൂടി ജലീലിന് ഇ ഡിയില്‍ വിശ്വാസം കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി ചൊവ്വാഴ്ച പറഞ്ഞിരുന്നു.

