കുന്നമംഗലം: എസ്എസ്എല്‍സി, പ്ലസ്ടു പൊതുപരീക്ഷകളിലും മറ്റു കലാകായിക മത്സരങ്ങളിലും ഉന്നത വിജയം നേടിയ ഓട്ടോഗ്രാഫ് കൂട്ടായ്മയിലെ കുട്ടികളെ അനുമോദിച്ചു. കുന്ദമംഗലം ഹൈസ്‌കൂളില്‍ നടന്ന പരിപാടി കുന്ദമംഗലം എച്ച്എസ്എസ് ഹെഡ് മാസ്റ്റര്‍ പ്രവീണ്‍ എം ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ ലിന്‍ഡ ബീവി അധ്യക്ഷത വഹിച്ചു. നിസാര്‍ പുളിക്കില്‍, പ്രശാന്ത് എ, ലേഖ എം സി, ബിജുല പി, സുബീഷ് മാലായില്‍, ഫാത്തിമ ദില്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ സുബീഷ്‌കുമാര്‍ എന്‍ കെ സ്വാഗതവും ട്രെഷറര്‍ ശ്രീല പി കെ നന്ദിയും പറഞ്ഞു.