കോഴിക്കോട്: കെ.എസ്.ഇ.ബിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് തിരുവമ്പാടിയിലെ കുടുംബം അറിയിച്ചു. പ്രതികാര മനോഭാവത്തോടെയാണ് കെ.എസ്.ഇ.ബി പെരുമാറിയതെന്നും തിരുവമ്പാടി ഓഫീസിലെ ഏതാനും പേര്‍ക്കാണ് പ്രശ്‌നമെന്നും കെ.എസ്.ഇ.ബി ഓഫിസ് ആക്രമണ കേസില്‍ റിമാന്‍ഡിലുള്ള യുവാക്കളുടെ മാതാവ് മറിയം പ്രതികരിച്ചു. കെ.എസ്.ഇ.ബി നാട്ടുകാരുടെ മുന്നില്‍ നാണം കെടുത്തിയെന്നും കള്ളനാക്കിയെന്നും പിതാവ് റസാഖ് പറഞ്ഞു.
തിരുവമ്പാടി ഉള്ളാട്ടില്‍ യു.സി. അബ്ദുറസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം ഇന്നലെ രാത്രി പുനഃസ്ഥാപിച്ചിരുന്നു. അബ്ദുറസാഖിന്റെ മക്കളായയു.സി. അജ്മല്‍, യു.സി. ഷഹദാദ് എന്നിവരാണ് കെ.എസ്.ഇ.ബി ഓഫിസ് ആക്രമണ കേസില്‍ റിമാന്‍ഡിലുള്ളത്. അജ്മലും ഷഹദാദും സെക്ഷന്‍ ഓഫിസ് ആക്രമിച്ചെന്ന കാരണം പറഞ്ഞാണ് ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ കെ.എസ്.ഇ.ബി അധികൃതര്‍ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.