കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയില്‍. ഇന്നലെ അറസ്റ്റിലായ പ്രതിയെ തൃശൂര്‍ അഡീഷ്ണല്‍ സെഷന്‍സ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു.തന്റേത് സ്വഭാവ ദൂഷ്യമല്ല, അസുഖമാണെന്നും 2016 മുതല്‍ സ്വഭാവ വൈകല്യത്തിനു ചികിത്സയിലാണെന്നുമാണ് ശ്രീജിത് രവി ഹര്‍ജിയില്‍ പറയുന്നത്. തുടര്‍ച്ചയായ ജയില്‍വാസം ആരോഗ്യം മോശമാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.അയ്യന്തോള്‍ എസ്എന്‍ പാര്‍ക്കിന് സമീപത്തെ ഫ്ളാറ്റിനു മുന്നില്‍ നിന്നിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ കഴിഞ്ഞ നാലിനാണ് ശ്രീജിത് രവി നഗ്നതാ പ്രദര്‍ശനം നടത്തിയത്. കുട്ടികള്‍, രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറില്‍ രക്ഷപെട്ടിരുന്നു.രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത തൃശൂര്‍ വെസ്റ്റ് പോലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞത്
‘സ്വഭാവ വൈകല്യത്തിന് ചികിത്സയില്‍’കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസിൽ ജാമ്യം തേടി ശ്രീജിത് രവി ഹൈക്കോടതിയില്‍

