കുന്ദമംഗലം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുന്ദമംഗലം ബസ്സ് സ്റ്റാൻഡ് പരിസരത്ത് വെച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു .
പ്രതിഷേധ പരിപാടിയിൽ സുജിത്ത്, ഒളവണ്ണ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺ സംസ്ഥാന ജന സെക്രട്ടറി എം.ധനീഷ് ലാൽ , വിനോദ്സി പടനിലം , സി.വി .സംജിത്ത്, ശരീഫ് മലയമ്മ, ലാലു മോൻ, അഡ്വ.കെ. ഷൈജു, ഫഹദ് പാഴൂർ, രജിൻ ദാസ് , രാഹുൽ മനത്താനത്ത് എന്നിവർ പ്രസംഗിച്ചു.

