മന്ത്രി മിത്ലേഷ് ഠാക്കുറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോരെൻ ക്വാറന്റീനിൽ പ്രവേശിച്ചു. നേരത്തെ മുഖ്യമന്ത്രിയുമായി കൂടി കാഴ്ച നടത്തിയിരുന്നു മന്ത്രി മിത്ലേഷ്. ഇതേ തുടർന്നാണ് മുഖ്യമന്ത്രി നിരീക്ഷണത്തിലേക്ക് പോയത്.
മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫിനോടും നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മന്ത്രി മിത്ലേഷ് ഠാക്കുറിനും ഝാർഖണ്ഡ് മുക്തി മോർച്ച എംഎൽഎ മഥുര മഹാത്തോയ്ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇ