Kerala

സ്വർണ്ണ കടത്തും മലബാറും

വിദേശത്ത് നിന്നുമായി സംസ്ഥാനത്തേക്ക് എത്തുന്ന സ്വർണ്ണ കടത്തുകൾ വർഷങ്ങളായി തുടരുന്നതാണ്. പലയിടങ്ങളിൽ നിന്നായി കോടിക്കണക്കിനു രൂപയുടെ സ്വർണം ഇതിനോടകം അതികൃതർ പിടിച്ചെടുത്തു കഴിഞ്ഞു. പേസ്റ്റ്, പൊടി, ഷീറ്റ്, ഇലക്ട്രിക്ക് ഉപകരണത്തിൽ ഘടിപ്പിച്ച് , തലമുടി വടിച്ച് തലയിൽ ഒളിപ്പിച്ച്, ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും മലദ്വാരത്തിൽ ഒളിപ്പിച്ചും ഇങ്ങനെ പല വിധത്തിൽ സ്വർണം കടത്തപെടുന്നു.

കണ്ടെത്താൻ കഴിഞ്ഞതിനപ്പുറം ഒരു പക്ഷെ നാട്ടിൽ എത്തിയുട്ടുണ്ടായേക്കാം. മലബാർ മേഖലയിൽ ഇത്തരം കടത്തുകൾക്കു കൂടുതൽ സാധ്യതകൾ തെളിയുന്ന പ്രദേശമാണ്. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, ജില്ലകൾ ഇത്തരം കേസുകളിൽ കൂടുതലായി രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ മാസം വയനാട്ടിൽ നിന്ന് പച്ചക്കറി ലോറിയിൽ നിന്നും 66 ലക്ഷവും, പെട്ടി ഗുഡ്‌സിൽ 45 ലക്ഷം രൂപയും പിടി കൂടിയിരുന്നു. പരിശോധനയിൽ നിന്നും സ്വർണ ഇടപാടുകൾ നടത്തി തിരിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത് പിടികൂടിയതെന്നു തെളിഞ്ഞു.

പെട്ടി ഗുഡ്‌സും, ലോറിയും വാടകയ്‌ക്കെടുത്ത് പച്ചക്കറി തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ നിറച്ച് ലക്ഷങ്ങൾ വില വരുന്ന കള്ളക്കടത്തുകളാണ് ഇത്തരത്തിൽ നടന്നു പോരുന്നത്. പ്രത്യേക തരം അറകൾ വാഹനത്തിൽ ഘടിപ്പിച്ച് ഉദ്യോഗസ്ഥരറിയാതെ കടത്തുന്ന ഇത്തരം സ്വർണ കടത്തുകൾ പിടിക്കപ്പെടുന്നത്, സംഘത്തിൽ നിന്നും തന്നെ ഉള്ള ചില ആളുകളുടെ വിവര ചോർത്തലുകളിൽ നിന്നും തന്നെയാണ്. അത്തരം വിവരം നൽകുന്ന ആളുകൾക്ക് 20 % വരെ കസ്റ്റംസ് പാരിതോഷികം നൽകും. ഇത് ലക്ഷ്യം വെച്ച് ഒറ്റു നൽകുന്ന സംഭവങ്ങൾ പിടി കൂടാൻ സഹായമാകുന്നത്.

ഇരുപത് ലക്ഷം മുതൽ ഒരു കോടി രൂപ വരെ മൂല്യമുള്ള സ്വർണ്ണം കടത്തുന്നവർക്ക് കസ്റ്റംസ് അധികാരികൾക്ക് തന്നെ ജാമ്യം നൽകാം. ഒരു കോടിക്ക് മുകളിൽ വരുന്ന കേസുകൾ കോടതികളിലേക്ക് വിടും. 20 ലക്ഷത്തിന് മുകളിൽ വിലവരുന്ന സ്വർണ്ണം കടത്തിയാൽ പ്രോസിക്യൂഷൻ നടപടി നേരിടണം.

കേരളത്തിൽ നിന്നും തമിഴ്‍നാട്, കർണാടക സംസ്ഥാനങ്ങളുമായുള്ള വലിയ രീതിയിലുള്ള ലോബികളാണ് നിലനിൽക്കുന്നത്. പല പ്രവാസികളുടെയും നാട്ടിലെ പണമിടപാട് അനതികൃതമായി ഇത്തരത്തിലുള്ള ലോബികൾ നടത്തി നൽകും. ഇവർക്ക് തുക വിദേശത്ത് നിന്ന് തന്നെ ഇടപാടുകൾ നടത്തും. നാട്ടിലെ ആവിശ്യങ്ങൾ ബാങ്കുകൾ വഴിയല്ലാതെ ഇത്തരം പണം ഉപയോഗിച്ച് നടത്തും. തുടർന്ന് നാട്ടിലേക്കെത്തുമ്പോൾ സ്വർണം കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടത്തും. ഇതാണ് നിലവിലെ സാഹചര്യം.

പണ്ടെല്ലാം ബിസ്ക്കറ്റ് രൂപത്തിലാണെങ്കിൽ ഇന്ന് പുതിയ രൂപത്തിൽ അവ കടത്തി നാട്ടിയിലെത്തിക്കാൻ ശ്രമിക്കുന്നുവെന്ന് മാത്രം. തിരുവനന്തപുരത്ത് നടന്നത് ഇതിന്റെ ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നാണ്. ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കൃത്യമായി ഇടപാടുകൾ നടത്തി വരുന്ന റാക്കറ്റ് തന്നെ ഇതിനു പിന്നിലുണ്ട്. ഇതിന്റെ കണ്ണികൾ മലബാറിലും ഉണ്ടെന്നാണ് അവസാനമായി വരുന്ന സൂചനകൾ. കോഴിക്കോട് കൊടുവള്ളി സ്വദേശികൾ ഇതിന്റെ മുഖ്യ കണ്ണിയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. കേസിനു പിന്നിലുള്ള ഉന്നതരെ പിടികൂടാനും ഇത്തരത്തിലുള്ള ലോബികളെ നിയമത്തിനു മുൻപിൽ കൊണ്ട് വരാനും പരമാവധി ശിക്ഷ വാങ്ങിച്ചു നൽകാനും അതികൃതർക്ക് കഴിയേണ്ടതുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!