തിരുവനന്തപുരത്ത് 21 ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ. ഡോക്ടർമാരും നഴ്‌സുമാരുമടക്കമുള്ള ജിവനക്കാരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് കൂടുതൽ പോസിറ്റീവ് കേസുകൾ ആശുപത്രിയിൽ എത്തിയിരുന്നു ഇതേ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസം ജൂൺ ഒന്ന്, രണ്ട്, മൂന്ന് തിയതികളിൽ വാർഡിൽ കിടന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണങ്ങളോടെ ഏഴ് പേർ എത്തിയതിൽ അഞ്ച് പേരുടെ ഫലം പോസിറ്റീവായിരുന്നു. എന്നാൽ പോസിറ്റീവ് കേസുകൾ ജില്ലാ ഭരണകൂടം അറിയിക്കാതിരുന്നത്
ആശങ്കയിലാക്കിയെന്ന് അധികൃതർ പറയുന്നു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് പരാതി നൽകി.