രാജ്യത്ത് കോവിഡ് ഭീതി ശക്തമായി തുടരുന്നു. രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. മരണ സംഖ്യ 20,642 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരുടെ എണ്ണം 7,42,417 ലക്ഷം.കഴിഞ്ഞ ദിവസം മാത്രം 22,752 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 482 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പുതിയ കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തെ രോഗമുക്തി നിരക്ക് 61.53 ശതമാനമായി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 2,64,944 പേരാണ്.തമിഴ്നാട്ടില്‍ 3616, ഡല്‍ഹിയില്‍ 2008, തെലുങ്കാനയില്‍ 1879 കേസുകളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.

