തിരുവനന്തപുരം: വൈദ്യുതിനിരക്ക് വര്‍ധന തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിച്ചേക്കും. എട്ടുമുതല്‍ പത്തുശതമാനംവരെ വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന്‍ തീരുമാനിച്ചിട്ടുള്ളത്.
നേരത്തെ തിരഞ്ഞെടുപ്പും നിയമസഭാ സമ്മേളനവും കാരണം നിരക്കുവര്‍ധന പ്രഖ്യാപനം നീട്ടിവച്ചതായിരുന്നു. നേരത്തേ നിശ്ചയിച്ചതില്‍ തിരുത്തലുകള്‍ വരുത്താനും സര്‍ക്കാര്‍ കമ്മിഷന് നിര്‍ദേശം നല്‍കി. കുറഞ്ഞതോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ വര്‍ധന വരാത്തവിധമാകും മാറ്റം. ഇങ്ങനെ മാറ്റിയ നിരക്കുകള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കാനാവുമെന്നാണ് കമ്മിഷന്‍ സര്‍ക്കാരിനെ അറിയിച്ചത്.
വീടുകളിലെ ഉപയോഗത്തിന് യൂണിറ്റിന് 70 പൈസവരെ കൂട്ടാനാണ് ബോര്‍ഡ് അപേക്ഷിച്ചത്. താഴെത്തട്ടിലെ സ്ലാബുകളിലാണ് ബോര്‍ഡ് കൂടുതല്‍ വര്‍ധന ആവശ്യപ്പെട്ടത്. ഈ വര്‍ഷം 1100 കോടിരൂപയാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. 7400 കോടിരൂപയാണ് ഇപ്പോള്‍ ബോര്‍ഡിന്റെ ആകെ കടം. എന്നാല്‍, ഇത്രയും തുക കമ്മിഷന്‍ അനുവദിക്കില്ല.