Local

ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി; നാലെണ്ണം പട്ടികയില്‍

രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കോവിഡ് 19 പരിശോധന നടത്തുകയും പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തില്‍ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി.  നാല് തദ്ദേശ സ്ഥാപനങ്ങളാണ് പട്ടികയില്‍ ശേഷിക്കുന്നത്. 
കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകള്‍, കുന്നുമ്മല്‍, കുറ്റ്യാടി, നാദാപുരം, വളയം എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.  ഇവിടങ്ങളില്‍ രോഗപ്പകര്‍ച്ചയില്ലെന്ന് കണ്ടെത്തി.  തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ ഗ്രാമ പഞ്ചാത്തുകള്‍ പട്ടികയില്‍ ശേഷിക്കുന്നു.  ഇവിടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തുടരും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!