കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന ആള് കുഴഞ്ഞുവീണ് മരിച്ചു.പെരുമണ്ണ സ്വദേശി ബീരാന്‍കോയയാണ് മരിച്ചത്. ബംഗളൂരുവില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 58 വയസായിരുന്നു.
ഈ മാസം മൂന്നാം തിയ്യതിയാണ് ഇയാള്‍ ബംഗളുരൂവില്‍ നിന്ന് നാട്ടിലെത്തിയത്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ഇന്നലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് ബിച്ചാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

