കുന്ദമംഗലം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്തേകാന്‍ കെഎസ്ടിഎ യുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന നിറവ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം എ.യു.പി സ്‌ക്കൂളില്‍ പ്രീ പ്രൈമറി കുട്ടികള്‍ക്കായി തയ്യാറാക്കിയ കിഡ്‌സ് പാര്‍ക്ക് അഡ്വ: പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ സെക്രട്ടറി ടി.മധുസൂദനന്‍ അധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുരളീധര പണിക്കര്‍ ,പ്രധാനാധ്യാപിക എം.പി ഉഷാകുമാരി, കെഎസ്ടിഎ കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി എന്‍.സന്തോഷ് കുമാര്‍, കെഎടിഎഫ് സെക്രട്ടറി എന്‍.ജാഫര്‍, കെ. വിജീഷ് എന്നിവര്‍ സംസാരിച്ചു.