തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍. മോദിയുടെ ജനക്ഷേമ പദ്ധതികള്‍ തൃക്കാക്കരയിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഭാവിശ്വാസികളുടെ വോട്ട് ബിജെപിക്കായിരിക്കുമെന്നും ഇരട്ടനീതിയും ലവ് ജിഹാദും ചര്‍ച്ചയാക്കുമെന്നും കെ സുരേന്ദ്രനും എഎല്‍ രാധാകൃഷ്ണനും പ്രതികരിച്ചു.
2011 കാലയളവില്‍ ബിജെപിക്ക് 5000 വോട്ടാണ് ഉണ്ടായിരുന്നത്. അവിടുന്നാണ് ബിജെപി 22000 വോട്ടിലേക്ക് വന്നത്. അത് കൊണ്ട് തന്നെ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുന്ന മണ്ഡലമാണെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കേരളത്തില്‍ ഇരട്ട നീതിയാണെന്ന വിഷയം ഉയര്‍ത്തിയായിരിക്കും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് ഇതിനോടകം തന്നെ ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് എല്‍ഡിഫും യുഡിഎഫും എന്ന ആക്ഷേപം ആയിരിക്കും ബിജെപി ഉന്നയിക്കുക.