കോഴിക്കോട് : ഇന്നലെ മടങ്ങി എത്തിയ പ്രവാസികളിൽ എട്ടു പേർക്ക് രോഗ ലക്ഷണം കാരണം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. കരിപ്പൂരിൽ എത്തി ചേർന്ന മൂന്ന് പേർക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി ചേർന്ന അഞ്ചു പേരെയുമാണ് നിലവിൽ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. കരിപ്പൂരില്‍ എത്തിയവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റു രണ്ടു പേരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റിയത്
ജാഗ്രതയെ മുൻ നിർത്തിയാണ് തീരുമാനം. മറ്റുള്ളവരെ സർക്കാർ കൊറന്റൈനിലേക്കും ഗര്ഭിണികളെയും കുട്ടികളെയും ഹോം കൊറന്റൈനിലേക്കും മാറ്റിയിട്ടുണ്ട്. 354 യാത്രക്കാരാണ് ഇരു വിമാനത്തിലായി ഇന്നലെ രാത്രി സംസ്ഥാനത്ത് എത്തിയത് . കരിപ്പൂരിൽ 182 പേരാണ് വന്നിറങ്ങിയത്.