കക്ഷിരാഷ്ട്രീയത്തിന് അതീതമായി യുവജന, വിദ്യാര്‍ത്ഥി സംഘടനകള്‍ ലഹരിക്കെതിരെ ഒരേസ്വരത്തില്‍ മുന്നിട്ടിറങ്ങണം.എങ്കില്‍ മാത്രമേ ലഹരി എന്ന വിപത്തിനെ കേരളത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ ആവുമെന്ന്
കെ.പി.പി.സി രാഷ്ട്രീയകാര്യസമിതി മെമ്പര്‍ എന്‍. സുബ്രഹ്മണ്യന് പറഞ്ഞു.
വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കുടുംബ സംഗമവും ലഹരി വിരുദ്ധ സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഡ്വ.വിദ്യാബാലകൃഷ്ണന് മുഖ്യാതിഥിയായി. എക്സൈസ് നിയമങ്ങളുടെ അപര്യാപ്തത കൊണ്ടും ആഭ്യന്തരവകുപ്പിന്റെ നിഷ്ക്രിയത്വം കൊണ്ടും വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ പ്രതിരോധിക്കാന്‍ നിയമം പുനരുദ്ധീകരിക്കണമെന്നും ചടങ്ങില്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ സിബ്ഗത്തുള്ളയെ ആദരിച്ചു. ഏറ്റവും കൊടിയ സാമൂഹികവിപത്തായ ലഹരിക്കെതിരെയുള്ള ജനകീയ പോരാട്ടത്തിലാണ് കേരളം. എങ്ങനെ മുറിച്ചുമാറ്റിയാലും ഭയാനകമായ കരുത്തോടെ വീണ്ടും ആഴത്തിലും വ്യാപ്തിയിലും വേര് പടര്‍ത്തുന്ന ലഹരിസംഘങ്ങള്‍ കേരളത്തിന്റെ മുന്നിലുള്ള ഏറ്റവും അപകടകരമായ പ്രശ്നങ്ങളിലൊന്നായിക്കഴിഞ്ഞു. നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെ ലഹരിമരുന്നുകളുടെ ഉപയോക്താക്കളെയും വില്‍പ്പനക്കാരെയും കൊണ്ടുനിറയുന്നുണ്ട്. വലിയ നഗരങ്ങള്‍ വലിയ ലഹരിക്കയത്തില്‍ മയങ്ങിക്കിടക്കുന്നു. ലഹരിക്കടത്തിന്റെ പുതുവഴികള്‍ കേരളം കേട്ടുകൊണ്ടിരിക്കുകയുമാണ്. ലഹരിക്കെതിരെ നാം ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങണമെന്ന് സിബ്ഗത്തുള്ള പറഞ്ഞു.
വാര്‍ഡിലെ മുതിര്‍ന്ന പൗരന്മാരായ കിഴക്കയില്‍ സദാനന്ദന്, ,കൂളിചാളയില് ബാപ്പു ,മുപ്രമ്മല്‍ കൃഷ്ണന്
, മുപ്രമ്മല്‍ അയ്യപ്പന്,ദീപക്ക് മുഹമ്മദ്,കൂമുള്ളും കുഴിയില്മുണ്ടപുറത്ത്അശോകന്,മുപ്രമ്മല്ഇസ്മായില്,പുറ്റാട്ടു അഹമ്മദ് കുട്ടി,അരിയില്‍ രാധാകൃഷ്ണന്,പുറ്റാട്ടു ബാവ,കോട്ടപുറായില് അഹമ്മദ് കുട്ടി ,കൂളിചാളയില് അസൈന്‍ ,ഇയ്യാറമ്പില്‍ ബാലകൃഷ്ണന്,പുറ്റാട്ടു ശാന്ത,പുറ്റാട്ടു ശ്രീമതി,കുറ്റിക്കാട്ടില്‍ ശാരദ ,കുറ്റിക്കാട്ടില്‍ സരോജിനി, കുറ്റിക്കാട്ടില്‍ മാളു,പുറ്റാട്ടു ആമിന,കൂളിചാളയില് മുഹമ്മദ്, പുറ്റാട്ടു മുഹമ്മദലി എന്നിവരെ ആദരിച്ചു.കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി,വിനോദ് പടനിലം,എടക്കുനി അബ്ദുറഹിമാന്,സി പി രമേശന് ടി കെ ഹിതേഷ് കുമാര്‍, ബാബു നെല്ലൂളി, വിജി മുപ്രമ്മല്‍, ഷിജു എ.പി,ബൈജു മുപ്രമ്മല്‍,ഷാജി എ പി,അരിയില്‍ മൊയ്തീന് ഹാജി,എംപി കേളുക്കുട്ടി,മുഹമ്മദ് കോയ,പുറ്റാട്ടു രമേശന് എന്നിവര്‍ സംസാരിച്ചു.
പുറ്റാട്ടു വിനോദിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ രാധാകൃഷ്ണന് എം കെ അധ്യക്ഷത വഹിച്ചു. റിജിന്‍ സമ്പത്ത് സ്വാഗതവും ഇ.എം സദാനന്ദന് നന്ദിയും പറഞ്ഞു.

