
ഗവര്‍ണര്‍ ഭരണത്തിന് തടയിട്ട സുപ്രിം കോടതിവിധി ചരിത്രപരമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാന നിയമസഭകളുടെ നിയമനിർമാണ അവകാശങ്ങൾ വീണ്ടും ഉറപ്പിച്ചുള്ളതാണ് കോടതി വിധി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമനിർമാണ പരിഷ്കാരങ്ങൾ ചെയ്ത ഗവർണർമാർ തടയുന്ന പ്രവണത അവസാനിപ്പിക്കണം. ചരിത്രപരമായ വിധിന്യായത്തെ നന്ദിയോടെ സ്വാഗതം ചെയ്യുന്നുവെന്നും സ്റ്റാലിൻ പ്രതികരിച്ചു.കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ഫെഡറലിസം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിത്, കൂടാതെ ഒരു യഥാർഥ ഫെഡറൽ ഇന്ത്യയ്ക്ക് തുടക്കമിടാനുള്ള തമിഴ്‌നാടിന്‍റെ നിരന്തര പോരാട്ടത്തിലെ ഒരു നാഴികക്കല്ലാണ് ഇന്നത്തെ വിധിയെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.