Kerala

മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്ന്: ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനെ ചൊല്ലി വിവാദം

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനെ ചൊല്ലി വിവാദം. ഇവരിൽനിന്നു നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രിക്കെതിരെയുള്ള ദുരിതാശ്വാസനിധി കേസിലെ ഹർജിക്കാരനായ ആർ.എസ്.ശശികുമാർ അഭിപ്രായപ്പെട്ടു.

രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന ദുരിതാശ്വാസനിധി കേസ് ലോകായുക്തയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ പ്രതിയായ മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന ഇഫ്താറിൽ പങ്കെടുക്കുന്നത് ജുഡീഷ്യറിയെ അപമാനിക്കലാണ്.അങ്ങനെ ഒരു നീതിപീഠത്തിൽനിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നില്ല. ഇഫ്താർ സൗഹൃദ സംഗമമാണ്. പ്രതിപക്ഷനേതാവിനും മറ്റു രാഷ്ട്രീയ നേതാക്കൾക്കും പങ്കെടുക്കാം. എന്നാൽ ജുഡീഷ്യൽ മേഖലയിൽ പ്രവർത്തിക്കുന്നവർ അങ്ങനെയല്ലെന്നും ശശി കുമാർ പറഞ്ഞു.

ഇഫ്താറിനെക്കുറിച്ചുള്ള സർക്കാരിന്റെ വാർത്താക്കുറിപ്പിൽ വിഐപികളുടെ പേര് ഇല്ലായിരുന്നു. ലോകായുക്തയും ഉപലോകായുക്തയും ചടങ്ങിൽ പങ്കെടുക്കാന്‍ പാടില്ലെന്ന് സർക്കാരിനുതന്നെ ബോധ്യമുണ്ടായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ശശികുമാർ വ്യകത്മാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!