ബൈക്കില്‍ പൊയ്ക്കൊണ്ടിരിക്കെ ജെസിബിയുടെ ബക്കറ്റ് തട്ടി യുവാവിന് ദാരുണാന്ത്യം. റാന്നി വലിയകാവ് സ്വദേശി പ്രഷ്‍ലി ഷിബു (21) ആണ് മരിച്ചത്. റാന്നി വലിയകാവ് റൂട്ടിൽ റോഡുപണി നടക്കുന്നതിനിടെ ഇതുവഴി ബൈക്കിൽ വരികയായിരുന്നു പ്രഷ്‍ലി. ഇതിനിടെ റോഡുപണിക്കായി എത്തിച്ച ജെസിബിയുടെ (മണ്ണുമാന്തി) ബക്കറ്റ് തട്ടുകയായിരുന്നു. കഴുത്തിനും നെഞ്ചിനും സാരമായി പരുക്കേറ്റ പ്രഷ്‍ലിയെ വൈകാതെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.