ന്യൂഡല്‍ഹി: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജിം ഉടമ കുത്തേറ്റു മരിച്ചു. ഗൗരവ് സിംഘാള്‍ എന്ന 29 കാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഡല്‍ഹിയെ നടുക്കിയ കൊലപാതകം ഉണ്ടായത്. കേസില്‍ ഗൗരവിന്റെ പിതാവ് രംഗലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മുഖത്തും നെഞ്ചിലുമായി 15 ഓളം കുത്തേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഗൗരവ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. മകന്‍ നിരന്തരം അപമാനിക്കുന്നതിന്റെ പക മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് അറസ്റ്റിലായ രംഗലാല്‍ പൊലീസിനോട് പറഞ്ഞത്.
ഫിറ്റ്ബോക്സ് എന്ന പേരില്‍ ജിം നടത്തിവരികയായിരുന്നു ഗൗരവ്. താലികെട്ട് ചടങ്ങുകള്‍ക്കുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെ, ഗൗരവിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.