വർക്കല പാരാഗ്ലൈഡിങ് അപകടത്തിൽ ട്രെയിനര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരെ അറസ്റ്റ് ചെയ്ത് പോലീസ്. പാരാഗ്ലൈഡിങ് കമ്പനിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ ശ്രമത്തിനും കേസെടുത്തിട്ടുണ്ട്.അതേ സമയം കമ്പനി ഉടമകൾ ഒളിവിലാണെന്നും പാരാഗ്ലൈഡിങ് കമ്പനിക്ക് അനുമതിയുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു .
വര്‍ക്കല പാപനാശത്ത് ഇന്നലെയാണ് പാരാഗ്ലൈഡിങിനിടെ പൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി അപകടമുണ്ടായത്.
കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയും ഗ്ലൈഡിങ് ഇന്‍സ്ട്രക്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ഒരു മണിക്കൂറോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ശേഷമായിരുന്നു കുടുങ്ങിയ രണ്ട് പേരെയും താഴെയിറക്കാനായത്. താഴെ വിരിച്ച വലയിലേക്ക് ഇരുവരും ചാടുകയായിരുന്നു. വര്‍ക്കല പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അതേസമയം കേസന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം ഉയർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശിയായ പവിത്രയിൽ നിന്ന് പാരാഗ്ലൈഡ് ജീവനക്കാർ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിച്ചിരുന്നു. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ടു വാങ്ങിയത്.