ഈരാറ്റുപേട്ടയിൽ വീടിന്റെ ഗേറ്റ് വീണ് നാലുവയസുകാരന് ദാരുണാന്ത്യം.ഗേറ്റിൽ കയറി കളിക്കുന്നതിനിടെ ഗേറ്റ് ഇളകി വീണതാണ് അപകടത്തിന് കാരണം. ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്‌സന്‍ അലി (4) ആണ് മരിച്ചത്. കുട്ടിയുടെ തലയിലേക്കാണ് ഗേറ്റ് വീണത്.ഗൾഫിൽ കഴിയുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.