കൊച്ചി: ഫ്ളാറ്റില്‍ നിന്നും വീണു മരിച്ച സ്വവര്‍ഗാനുരാഗിയായ യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂര്‍ സ്വദേശിയായ മനുവിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാന്‍ ഉത്തരവായത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു.
മൃതദേഹത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ മനുവിന്റെ പങ്കാളി കോട്ടയം സ്വദേശി ജെബിന്‍ ജോസഫിന് ഹൈക്കോടതി അനുമതി നല്‍കി. മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചുവെന്ന് കാട്ടിയാണ് പങ്കാളിയായ ജെബിന്‍ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.