കുന്ദമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി കുന്ദമംഗലം ഏരിയ കമ്മിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വന്‍ഷന്‍ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം യൂണിറ്റില്‍ മരണമടഞ്ഞ മൂന്ന് കുടുംബങ്ങള്‍ക്കുള്ള സഹായധനം ഓളിക്കല്‍ ഗഫൂര്‍ വിതരണം ചെയ്തു. സമിതി ജില്ലാ ജോ: സെക്രട്ടറി
രഘൂത്തമന്‍ അംഗത്വ വിതരണം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ചാത്തമംഗലം പഞ്ചായത്ത് അംഗം ശ്രീഷ സുനില്‍കുമാര്‍, വനിതാ സമിതി ജില്ലാ പ്രസിഡണ്ട് ഷൈനിബ ബഷീര്‍, ട്രസ്റ്റ് കൗണ്‍സിലര്‍ ഏ.പി. ദേവദാസന്‍ എന്നിവര്‍ സംസാരിച്ചു. പി.രാജന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ പ്രസിഡണ്ട് ഒ. വേലായുധന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി.എം.ബൈജു സ്വാഗതവും കെ.പി. നളിനാക്ഷന്‍ നന്ദിയും പറഞ്ഞു.
വ്യാപാരി വ്യവസായി സമിതി മിത്ര ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വെന്‍ഷന്‍ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.

