വയനാട്: ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മാനന്തവാടി മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ധന് സസ്‌പെന്‍ഷന്‍. ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കുറ്റവാളിയാണെന്ന് കണ്ടെത്തിയിട്ടും ജോസ്റ്റിന്‍ ഫ്രാന്‍സിസ് സര്‍വീസില്‍ തുടര്‍ന്നിരുന്നു. ഇതോടെ ക്യാമ്പ് ചുമതലയില്‍ നിന്ന് മാറ്റി ഡി.എം.ഒ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി.ഇതിനു പിന്നാലെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള വകുപ്പ് നടപടി.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

