കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിൽ കര്‍ശന നിയന്ത്രണം. വിവിധ വകുപ്പുകളിലായി 55 പേര്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചതോടെയാണ് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന വിലയിരുത്തലുണ്ടായതും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും, ധനവകുപ്പിലടക്കം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്,. 50 ശതമാനം ജീവനക്കാര്‍ ഓഫീസിലെത്തിയാൽ മതിയെന്നാണ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ് നിയന്ത്രണം ബാധകം.
മറ്റുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിട്ടുണ്ട്. ധനവകുപ്പിലാണ് ആദ്യം കൊവിഡ് രോഗവ്യാപനം ഉണ്ടായത്. സെക്രട്ടറിയേറ്റില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് വന്നതോടെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.