National

ഭോപ്പാലില്‍ അനുമതിയില്ലാതെ ശിശു സംരക്ഷണ കേന്ദ്രം നടത്തി; മലയാളി വൈദികന്‍ അറസ്റ്റില്‍

ഡല്‍ഹി: ഭോപ്പാലില്‍ അനുമതിയില്ലാതെ ശിശു സംരക്ഷണ കേന്ദ്രം നടത്തിയെന്ന കേസില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍. ശിശു സംരക്ഷണകേന്ദ്രം മാനേജര്‍ ഫാദര്‍ അനില്‍ മാത്യു ആണ് അറസ്റ്റിലായത്. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.

വര്‍ഷങ്ങളായി ഭോപ്പാലില്‍ അനാഥാലയവും ശിശു സംരക്ഷണകേന്ദ്രവും നടത്തിവരികയായിരുന്നു ഫാദര്‍ അനില്‍ മാത്യു. ലൈസന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ശിശുസംരക്ഷണ കമ്മീഷന്റെതാണ് നടപടി.

ശിശുസംരക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന 26 കുട്ടികളെ ക്രിസ്ത്യന്‍ ആരാധനാ സമ്പ്രദായത്തിലേക്ക് മാറ്റിയെന്നും ഹിന്ദു വിഭാഗത്തിലെ കുട്ടികള്‍ക്ക് അവരുടെ ആരാധനാ രീതികള്‍ പിന്തുടരാന്‍ അനുമതിയില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!