Kerala News

ആള്‍ക്കൂട്ടത്തില്‍ എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനം, വിമര്‍ശനം,ട്രോളുകൾ

എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിനെതിരെ വ്യാപക വിമര്‍ശനം.ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് ആയിരങ്ങളെ പങ്കെടുപ്പിച്ച് നടന്ന സര്‍ക്കാരിന്റെ ‘ഉദ്ഘാടന മാമാങ്ക’മെന്നാണ് വിമര്‍ശനമുയരുന്നത്.എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ഫാത്തിമ തെഹ്‌ലിയയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉദ്ഘാടനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഉദ്ഘാടനത്തിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് തെഹ്‌ലിയ ഫേസ്ബുക്കിലൂടെ പ്രതിഷേധിച്ചത്.
പൊതുപരിപാടികളില്‍ അടച്ചിട്ട മുറികളില്‍ 75, തുറസ്സായ സ്ഥലങ്ങളില്‍ 150 എന്നിങ്ങനെ പരിമിതപ്പെടുത്തുകയും ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.
പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മന്ത്രി വി അബ്ദുൽ റഹ്മാൻ, എംഎൽഎമാരായ കെ.ടി. ജലീൽ, പി നന്ദകുമാർ, എം പി ഇ ടി മുഹമ്മദ് ബഷീർ തുടങ്ങി നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ഉത്സവാന്തരീക്ഷത്തിലായിന്നു എടപ്പാൾ മേൽ പാലത്തിൻ്റെ ഉദ്ഘാടനം. മുഹമ്മദ് റിയാസ് നാട മുറിച്ച് മേൽപ്പാലം ജനങ്ങൾക്ക് തുറന്ന് കൊടുത്തു. നൂറുകണക്കിന് ജനങ്ങൾ ആണ് പിന്നാലെ പാലത്തിലൂടെ നടന്നു നീങ്ങിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!