ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. 16 ദിവസമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ലണ്ടനില്‍ നിന്ന് 246 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദില്ലിയിലെത്തി.
ഡിസംബര്‍ 23 നാണ് അതിതീവ്ര കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. ജനുവരി ആറിന് ഇന്ത്യയില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കുള്ളവ ഇന്നാണ് ആരംഭിച്ചത്.
ഈ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിനകം ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുണ്ട്. ജനുവരി 23 വരെ ആഴ്ചയില്‍ 23 വിമാനങ്ങളേ അനുവദിക്കൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.