നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചു. കെ സുരേന്ദ്രന്‍, കുമ്മനം, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, സന്ദീപ് വാര്യര്‍, സി കൃഷ്ണകുമാര്‍ എന്നിവര്‍ എ പ്ലസ് മണ്ഡലങ്ങളിലാകും മത്സരിക്കുക. സിനിമാ താരങ്ങളായ സുരേഷ്ഗോപി, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രാഥമിക പട്ടികയിലുണ്ട്. മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരായ സി വി ആനന്ദബോസ്, ജേക്കബ് തോമസ്, ടി പി സെന്‍കുമാര്‍ എന്നിവരും ലിസ്റ്റില്‍ ഇടം പിടിച്ചു. 40 മണ്ഡലങ്ങളില്‍ ഈ മാസം ഒരു പേരിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക ചുരുക്കും. ബിജെപി ജനുവരി 11ന് ചേരാനിരുന്ന സംസ്ഥാന സമിതി യോഗം മാറ്റിയേക്കും. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് നടപടി.
നേമം കുമ്മനം രാജശേഖരന്‍, സുരേഷ്ഗോപി
തിരുവനന്തപുരം സെന്‍ട്രല്‍ സിനിമാതാരം കൃഷ്ണകുമാര്‍, എസ് സുരേഷ്
വട്ടിയൂര്‍ക്കാവ് വി വി രാജേഷ്
കഴക്കൂട്ടം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ കെ സുരേന്ദ്രന്‍
കാട്ടാക്കട പി.കെ.കൃഷ്ണദാസ്
പാറശ്ശാല കരമന ജയന്‍
ആറ്റിങ്ങല്‍ ബി.എല്‍.സുധീര്‍
കുന്നത്തൂര്‍ രാജി പ്രസാദ്
ചാത്തന്നൂര്‍ ബി.ബി.ഗോപകുമാര്‍
കരുനാഗപ്പള്ളി ഡോ.കെ.എസ്.രാധാകൃഷ്ണന്‍ പരിഗണനയില്‍
ചെങ്ങന്നൂര്‍ എം.ടി.രമേശ് പരിഗണനയില്‍
തൃപ്പൂണിത്തുറ പി.ആര്‍.ശിവശങ്കര്‍
തൃശ്ശൂര്‍ സന്ദീപ് വാര്യര്‍, ബി.ഗോപാലകൃഷ്ണന്‍, അനീഷ്‌കുമാര്‍
മണലൂര്‍ എ.എന്‍.രാധാകൃഷ്ണന്‍
പാലക്കാട് സി.കൃഷ്ണകുമാര്‍, സന്ദീപ് വാര്യര്‍
മലമ്പുഴ പാലക്കാട് വിട്ടുവീഴ്ച വേണ്ടിവന്നാല്‍ സി.കൃഷ്ണകുമാര്‍
മഞ്ചേശ്വരം കെ.ശ്രീകാന്ത്