കൊച്ചി: കോണ്‍ക്രീറ്റ് മിക്സിങ് മെഷീനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് മിക്സിങ് മെഷീന് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
കടുങ്ങല്ലൂര്‍ മേലൂര്‍ കല്ലുകുത്തി ആലശ്ശേരി മറ്റത്തില്‍ സുബ്രഹ്മണ്യന്റെ മകന് പ്രദീപ് (46) ആണ് മരിച്ചത്. മുപ്പത്തടം കലിഞ്ഞത്തില്‍ റോഡില്‍ ഒരു വീടിന്റെ വാര്‍പ്പ് കഴിഞ്ഞ് മിക്സിങ് മെഷീന് വൃത്തിയാക്കുകയായിരുന്നു. മെഷീന് പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് വൃത്തിയാക്കിക്കൊണ്ടിരുന്നത്.
ഇതിനിടെ മെഷീനില്‍ തല കുടുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. പോലീസെത്തിയാണ് മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഭാര്യ: ഷൈനി.