Kerala

അറിയിപ്പുകൾ

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കോഴിക്കോട്:-

PRD/CLT/2704/12/22
07/12/2022

കൗൺസിലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനിൽ ആരംഭിക്കുന്ന കൗൺസിലിങ് സൈക്കോളജി സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്‌സിന് 6 മാസവും ഡിപ്ലോമയ്ക്ക് ഒരു വർഷവുമാണ് കാലാവധി. ശനി/ഞായർ/പൊതു ആവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നൽകിയാണ് കോഴ്‌സ് നടത്തുന്നത്. വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. 18 വയസ്സിനുമേൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. അവസാന തീയ്യതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക്: 9142804804,
914280580

PRD/CLT/2705/12/22
07/12/2022

പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിൽ നൈപുണ്യ വകുപ്പും ചേർന്ന് കോഴിക്കോട് ആർ ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു. കാരന്തൂർ മർക്കസ് പ്രൈവറ്റ് ഐ.ടി.ഐയിൽ ഡിസംബർ 12നാണ് മേള. ഗവൺമെന്റ്/പ്രൈവറ്റ്/ഐ.ടി.ഐ യോഗ്യയതയുള്ള എല്ലാ ട്രെയിനികൾക്കും മേളയിൽ പങ്കെടുക്കാം. ട്രെയിനികൾ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. വിശദവിവരങ്ങൾക്ക് കോഴിക്കോട് ആർ ഐ.സെന്ററുമായി ബന്ധപ്പെടുക. ഫോൺ-0495 2370289, 8075604070.

PRD/CLT/2706/12/22
07/12/2022

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസ് വഴി രണ്ടാം ലോക മഹായുദ്ധ സേനാനികൾക്കും അവരുടെ വിധവകൾക്കും നൽകി വരുന്ന പ്രതിമാസ സാമ്പത്തിക സഹായം (എംഎഫ്എ) ലഭിക്കുന്നവർ ഡിസംബറിൽ സമർപ്പിക്കേണ്ട ലൈഫ് സർട്ടിഫിക്കറ്റ് (ഇതുവരെ ഹാജരാക്കത്തവർ) എത്രയും പെട്ടെന്ന് ഹാജരാക്കണം. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ തുടർന്നുളള പ്രതിമാസ സാമ്പത്തിക സഹായം നിർത്തിവയ്ക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

PRD/CLT/2707/12/22
07/12/2022

തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിയമനം

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിനു കീഴിൽ മായനാട് പ്രവർത്തിക്കുന്ന ഭിന്നശേഷിയുളളവർക്കുളള തൊഴിൽ പരിശീലന കേന്ദ്രത്തിലേക്ക് നിയമനം നടത്തുന്നു. താൽപര്യമുളളവർ ഡിസംബർ 14ന് സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. സൈക്കോ സോഷ്യൽ കൗൺസിലർ (സെക്കോളജി / സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം), കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ(ഡി.സി.എ / പി.ജി.ഡി.സി.എ / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്) വിശദവിവരങ്ങൾക്ക് 0495-2351403.

PRD/CLT/2708/12/22
07/12/2022

വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ

ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി പൊതുവിതരണ ഉപഭോക്തൃ വകുപ്പ് ഉപന്യാസ രചന, പ്രസംഗം, ക്വിസ് മത്സരങ്ങൾ നടത്തുന്നു. ഡിസംബർ 18 ന് ഞായറാഴ്ച രാവിലെ 9 മുതൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ യു പി സ്‌കൂളിലാണ് മത്സരം. ഉപഭോക്തൃ സംരക്ഷണ നിയമം, ഉപഭോക്താവിന്റെ അവകാശങ്ങൾ, കടമകൾ, ഹരിത ഉപഭോഗം ഫെയർ ഡിജിറ്റൽ ഫിനാൻസ് എന്നി വിഷയങ്ങളിലാണ് മത്സരം നടത്തുക. ഉപന്യാസം, പ്രസംഗം മത്സര വിഷയങ്ങൾ മത്സരത്തിന് 10 മിനുട്ട് മുൻപ് നൽകും. ഒരാൾക്ക് ഏതെങ്കിലും രണ്ടിനങ്ങളിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നുവർ 0495 2370655 എന്ന നമ്പറിൽ വിളിച്ച് ഡിസംബർ 17 വൈകുന്നേരം 5 മണിക്കു മുൻപായി പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർ 18 ന് രാവിലെ 9 മണിക്ക് സ്‌കൂൾ അധികൃതരുടെ സാക്ഷ്യപത്രം സഹിതം മത്സര കേന്ദ്രത്തിലെത്തണം.

PRD/CLT/2709/12/22
07/12/2022

റിസർച്ച് മെത്തഡോളജി വർക്ക് ഷോപ്പ്

ഐ എച്ച് ആർ ഡിയുടെ അയലൂരിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ രീതിശാസ്ത്രം സംബന്ധിച്ച ശില്പശാല നടത്തുന്നു. ഡിസംബർ 12, 13, 14 തീയതികളിൽ രാത്രി 7 മണി മുതൽ 9 മണി വരെ നടത്തുന്ന ഓൺലൈൻ വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീസ്: 600 രൂപ. രിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. 9495069307, 8547005029 എന്നീ നമ്പരിൽ ബന്ധപ്പെട്ടാൽ രജിസ്‌ട്രേഷൻ ലിങ്ക് അയച്ചു തരും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!