
കർഷക വിരുദ്ധ നിയമം ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കില്ലെന്നും ഈ ആഴ്ച തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കൃഷി മന്ത്രി വിഎസ് സുനിൽകുമാർ. ഇതിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ ഏത് നടപടിയും നേരിടാൻ സംസ്ഥാനം തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.കേന്ദ്രത്തിന്റെ കോപ്പറേറ്റീവ് നയത്തെ കേരളം ചെറുക്കും. കേന്ദ്രം കൊണ്ട് വരുന്ന ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ സംസ്ഥാനത്തിന് വിരുദ്ധമാണെങ്കിൽ അതിനെതിരെ നിയമം നിർമ്മിക്കാൻ കഴിയുമോയെന്ന് കേരളം പരിശോധിക്കുകയാണ്. ഏകപക്ഷിയമായ നിയമം നടപ്പിലാക്കാൻ ഉന്നതഉദ്യോഗസ്ഥരിലേക്ക് സമ്മർദ്ദം ചെലുത്താൻ പോലും കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.