Kerala News

‘പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടത് കെപിസിസി അധ്യക്ഷനാണ് വെല്‍ഫയര്‍ പാർട്ടി അടക്കം ആരുമായും മുന്നണിക്ക് പുറത്ത് ബന്ധമില്ല;-കെ സി വേണുഗോപാല്‍

വെൽഫയർ പാർട്ടി വിഷയത്തിൽ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരവേ യുഡിഎഫ് കൺവീനർ എംഎം ഹസ്സനെ തള്ളി കെ സി വേണുഗോപാല്‍. പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടത് കെപിസിസി അധ്യക്ഷനാണ്. വെല്‍ഫയര്‍ അടക്കം ആരുമായും മുന്നണിക്ക് പുറത്ത് ബന്ധമില്ല. അങ്ങനെ ഉണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അഭ്യസ്തവിദ്യർക്ക് നൈരാശ്യം മാത്രം നൽകിയ സർക്കാരാണ് കേരളത്തിലേത്. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പ്. ചരിത്രത്തെ വളച്ചൊടിക്കുകയാണ് ബിജെപിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന് ഗോൾവാർക്കറുടെ പേര് നൽകിയത് കേരളാ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ പ്രതികരണം ആളുകളെ വിഡ്ഡികളാക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!