Trending

ഇനി ഞാനൊഴുകട്ടെ: നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന് 14 ന് തുടക്കമാകും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന നീർച്ചാൽ പുനരുജ്ജീവന പരിപാടിയായ ഇനി ഞാനൊഴുകട്ടെ- നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ഈ മാസം 14 മുതൽ 22 വരെ നടക്കും. സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ശുചീകരണ യജ്ഞത്തിലൂടെ ആയിരത്തോളം നീർച്ചാലുകളുടെ വീണ്ടെടുപ്പാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലാതല ഉദ്ഘാടനം മന്ത്രിമാരും പ്രാദേശികതല ഉദ്ഘാടനം എം.എൽ.എമാരും മറ്റു സാംസ്‌കാരിക നായകൻമാരും നിർവഹിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. നീർച്ചാലുകളുടെയും തോടുകളുടെയും ശുചീകരണവും ആഴം വർധിപ്പിക്കലുമാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. ആവശ്യമുള്ളിടത്തെല്ലാം യന്ത്രസഹായവും തേടുന്നുണ്ട്. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭാ തലങ്ങളിലെ സാങ്കേതിക സമിതികൾക്കാണ് പ്രവർത്തനങ്ങളുടെ മേൽനോട്ടം. ശുചിയാക്കുന്ന നീർച്ചാലുകളുടെ സംരക്ഷണത്തിനായി ജനകീയ സമിതിക്ക് രൂപം നൽകുമെന്ന് ഹരിതകേരളം മിഷൻ വൈസ്ചെയർപേഴ്സൺ ഡോ. ടി. എൻ. സീമ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!