National

മിശ്രവിവാഹം നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മിശ്രവിവാഹം നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇന്ത്യൻ നിയമപ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്ത മതത്തിൽ വിശ്വസിക്കുന്ന വിദേശ ദമ്പതികളുടെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.തങ്ങളുടെ വിശ്വാസം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതിനാൽ 1954ലെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം മാത്രമേ രണ്ട് മതത്തിൽപ്പെട്ട ദമ്പതികൾക്ക് അവരുടെ വിശ്വാസം നിലനിർത്തികൊണ്ട് വിവാഹ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കൂ എന്ന് ദമ്പതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഋഷഭ് കപൂർ കോടതിയിൽ പറഞ്ഞു. അതേസമയം, വ്യത്യസ്ത മതത്തിൽപ്പെട്ട ദമ്പതികൾ വിവാഹം കഴിക്കുന്നത് തടയാൻ ഭരണകൂടത്തിന് അധികാരമില്ലെന്ന് ഹർജി പരിഗണിക്കവെ ജസ്റ്റിസ് യശ്വന്ത് വർമ്മ പറഞ്ഞു.വിഷയത്തിൽ സംസ്ഥാനത്തിന്റെ പ്രതികരണം ആവശ്യപ്പെട്ട കോടതി കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ഡിസംബർ 15ലേക്ക് മാറ്റി.

അതേസമയം, ഏതാനും മാസങ്ങൾക്ക് മുമ്പ് ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ മാതാപിതാക്കളുടെ അനുമതി വേണ്ടെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുസ്ലീം വ്യക്തിനിയമമനുസരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നാണ് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയത്. പെൺകുട്ടിക്ക് 18 വയസ്സിൽ താഴെയാണെങ്കിലും ഭർത്താവിനൊപ്പം ജീവിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.

ഇത്തരം കേസുകളിൽ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്സോ) ബാധകമാകുമെന്ന വാദങ്ങൾ നിരസിച്ച കോടതി, കുട്ടികൾ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞു.

കേസിലെ ഹർജിക്കാർ പ്രണയത്തിലാണെന്നും മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹിതരാകുകയും തുടർന്ന് ശാരീരികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതായി കോടതി നിരീക്ഷിച്ചിരുന്നു.

‘ഹർജിക്കാർ പരസ്പരം ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയാണെന്ന് സ്റ്റാറ്റസ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്. വിവാഹത്തിന് മുമ്പ് അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി സ്ഥിരീകരണമില്ല. വാസ്തവത്തിൽ, 2022 മാർച്ച് 11 ന് അവർ വിവാഹിതരായി, അതിനുശേഷം ശാരീരിക ബന്ധം പുലർത്തി എന്ന വസ്തുതയാണ് സ്റ്റാറ്റസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്, എന്നും കേസ് പരിഗണിക്കവെ ”കോടതി പറഞ്ഞു.

നിയമപരമായി വിവാഹിതരായതിനാൽ ഹർജിക്കാർ പരസ്പരം ഒരുമിച്ച് ജീവിക്കുന്നത് നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അവരെ വേർപെടുത്തുന്നത് പെൺകുട്ടിക്കും അവളുടെ ഗർഭസ്ഥ ശിശുവിനും കൂടുതൽ ആഘാതമേ ഉണ്ടാക്കൂവെന്നും കോടതി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!