ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന സിദ്ദീഖ് പുന്നക്കൽ പതിമംഗലം (45) ത്തിന്റെ ചികിത്സ ചെലവിലേക്ക് സഹായസഹകരണവുമായി കുന്ദമംഗലം ഓട്ടോറിക്ഷ തൊഴിലാളികൾ രംഗത്ത്. ഒരു ദിവസത്തെ ഓട്ടം സഹപ്രവർത്തകന് വേണ്ടി മാറ്റി വെക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കാരുണ്യ യാത്ര നവംബർ 14 തിങ്കളാഴ്ച നടത്തും. കുന്ദമംഗലത്തെ മുന്നൂറോളം വരുന്ന ഓട്ടോ ജീവനക്കാരാണ് ഇതിനായി ഒത്തൊരുമിച്ചു നിന്ന് കൈകോർക്കുന്നത്. വലിയ തുകയൊന്നും നൽകാൻ ആയില്ലെങ്കിലും തങ്ങളുടെ കഴിയുന്ന പരമാവധി ഓട്ടം ഓടി സിദ്ദീഖിന്റെ കുടുംബത്തെ സഹായിക്കുക എന്നതാണ് ഈ ചുവടുവെപ്പിന്റെ ഉദ്ദേശശുദ്ധി. അതിനായി നല്ലവരായ നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണം ഓട്ടോ ജീവനക്കാർ അടുത്ത തിങ്കളാഴ്ച പ്രതീക്ഷിക്കുന്നുണ്ട്.
കാലങ്ങളായി കുന്ദമംഗലത്ത് ഓട്ടോ ഓടിച്ചു ജീവിതം നയിക്കുന്ന യുവാവാവാണ് സിദ്ദീഖ് പുന്നക്കൽ പതിമംഗലം. ഇരു വൃക്കകളും തകരാറിലായതിനാൽ ഇപ്പോൾ സ്ഥിരമായി ഡയാലിസ് നടത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വലിയ ഒരു തുക തന്നെ ആവിശ്യമാണ്. മൂന്ന് കുട്ടികളും അടങ്ങുന്ന നിർധന കുടുംബത്തിന് മുന്നിലെ ഈ പ്രതിസന്ധി മനസിലാക്കി അത് തരണം ചെയ്യാൻ എല്ലാവരും തന്നാൽ കഴിയുന്ന പരമാവധി സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
Account:Siddique പുന്നക്കൽ, A/c No. 67112022294
SBI Kunnamangalam main branch, IFSC Code:SBIN0017050
G.pay No. 9539278096
Cont.No:nasar punnakkal – 9061544171 ,Kunjayin choolamvayal – 9605103595
Adress:siddique ,Punnakkal(H) Pathimangalam , Kunnamangalam(po) Pin:673571 ,Kozhikode

