കുന്ദമംഗലം: ലീന വാസുദേവിനെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ രാജിവെച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പതാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ലീന വാസുദേവിനെ തെരഞ്ഞെടുക്കുകയായിരുന്നു, രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹാളിലാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഈ ഭരണ സമിതിയിലെ ആദ്യ റൗണ്ടില്‍ വികസന കാര്യ ചെയര്‍പേഴ്‌സണായിരുന്നു ലീന വാസുദേവ്.
ഇടതുപക്ഷത്തിനായി വി.പി ഷീജയാണ് മത്സരിച്ചത്. 23 മെമ്പര്‍മാരുള്ള പഞ്ചായത്തില്‍ 15 യുഡിഎഫും 8 എല്‍ഡിഎഫ് പ്രതിനിധികളുമാണുള്ളത്.
ലീന വാസുദേവ് കുന്ദമംഗലം പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്

