National

സോഷ്യൽ മീഡിയയിൽ നിന്നും ചൈൽഡ് പോണോഗ്രഫി ഉടൻ നീക്കണം; ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ

ദില്ലി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, പോണോഗ്രഫി ഉള്ളടക്കങ്ങളും നീക്കം ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സോഷ്യൽ മീഡിയ സേവനങ്ങൾക്ക് ഇന്ത്യ നോട്ടീസയച്ചു. എക്‌സ്, യൂട്യൂബ്, ടെലഗ്രാം ഉൾപ്പടെയുള്ള പ്ലാറ്റ്‌ഫോമുകൾക്കാണ് നോട്ടീസ് അയച്ചത്. നിർദേശം പാലിച്ചില്ലെങ്കിൽ സേവനങ്ങൾക്കുള്ള നിയമ പരിരക്ഷ പിൻവലിക്കുമെന്നും ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം അയച്ച നോട്ടീസിൽ പറയുന്നു.
സമീപകാലത്തായി എക്‌സ്, ടെലഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി പോണോഗ്രഫി ഉള്ളടക്കങ്ങൾ പ്രചരിക്കുന്നുണ്ട്. ചൈൽഡ് പോണോഗ്രഫി ഉൾപ്പടെയുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ലഭിക്കുന്ന ക്ലൗഡ് സേവനങ്ങളുടെ ലിങ്കുകളും ഇത്തരം പ്ലാറ്റ്‌ഫോമുകൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. സർക്കാർ നിർദേശം അനുസരിച്ച് സോഷ്യൽ മീഡിയാ സേവന‌ങ്ങൾ അവരുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ ഉടനടി നീക്കം ചെയ്യേണ്ടിവരും. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ തടയുന്നതിനാവശ്യമായ കണ്ടന്റ് മോഡറേഷൻ അൽഗൊരിതം, റിപ്പോർട്ടിങ് സംവിധാനങ്ങൾ പോലുള്ള നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.അല്ലാത്തപക്ഷം ഇന്ത്യൻ നിയമം അനുസരിച്ചുള്ള നടപടികൾക്ക് വിധേയരാവേണ്ടി വരും. അതേസമയം കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ തങ്ങളുടെ സേവന വ്യവസ്ഥ പ്രകാരം പരസ്യമായി വിലക്കുന്നുണ്ടെന്ന് ടെലഗ്രം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!