മുക്കം: തുടർച്ചയായ കേസുകളിൽ അന്വേഷണ മികവ് തെളിയിച്ച് മുന്നേറുന്ന മുക്കം പോലീസ് സേനക്ക് ആദരവ് സമർപ്പിച്ച് എന്റെ മുക്കം.
തെളിവുപോലും അവശേഷിപ്പിക്കാത്ത വിധത്തിൽ സങ്കീർണമായ കേസുകളിൽപ്പോലും സമർത്ഥമായ ഇടപെടലിലൂടെ അന്വേഷണ സംഘം പ്രതികളെ കണ്ടെത്തിയിരുന്നു. മുത്തേരിയിലെ വയോധികയെ ആക്രമിച്ച കേസിൽ തുടങ്ങി
മൊബൈൽ, വാഹന മോഷണം, ലഹരിവേട്ട, പീഡനകേസ് പ്രതികളെ കീഴടക്കൽ തുടങ്ങി മികവിന്റെ പാരമ്യത്തിലാണ് മുക്കം പോലീസ്.
ജനകീയ ഇടപെടൽകൂടിയാവുന്നതോടെ മലയോര മണ്ണിൽ നിറസാന്നിധ്യമാവുന്ന മുക്കം പോലീസിന്റെ അന്വേഷണ മികവ് പരിഗണിച്ചാണ് എന്റെ മുക്കം ആദരവ് സമർപ്പിച്ചത്.
മുക്കം പോലീസ് ഇൻസ്പെക്റ്റർ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾക്കാണ് ആദരവ് സമർപ്പിച്ചത്. മുക്കം പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അഷ്കർ സർക്കാർ, വൈസ് പ്രസിഡന്റ് എൻ.കെ.മുഹമ്മദലി, ചീഫ് അഡ്മിൻ സലീംപൊയിലിൽ, ഡെപ്യൂട്ടി ചീഫ് ശംസി മെട്രോ, എക്സിക്യൂട്ടീവ് അംഗം ബാബു എള്ളങ്ങൽ, എന്റെ മുക്കം ന്യൂസ് ഡെപ്യൂട്ടി ചീഫ് എഡിറ്റർ എൻ.ശശികുമാർ എന്നിവർ പങ്കെടുത്തു.