Kerala News

കുന്നംകുളത്തെ പോലീസ് മര്‍ദനം; നടപടി ഉറപ്പ്, നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥയാണെന്ന് സുരേഷ് ഗോപി

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ ഉറപ്പായും നപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടിയന്തരാവസ്ഥയാണ് നാട്ടില്‍ നടക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തന്റെ പരിധിയില്‍പ്പെടുന്ന പ്രദേശത്തുനിന്ന് എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് നോക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. ദൃശ്യങ്ങള്‍ കണ്ടുവെന്നും വളരെ മോശപ്പെട്ട പ്രവൃത്തിയാണ് ഉണ്ടായതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.

കുന്നംകുളത്തെ പോലീസ് മര്‍ദനത്തില്‍ രണ്ടരവര്‍ഷത്തിനുശേഷം ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ മര്‍ദിച്ച എസ്ഐ ഉള്‍പ്പെടെയുള്ള നാലു പോലീസുകാരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തു. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് പ്രതിഷേധം കടുത്തപ്പോഴാണ് ആഭ്യന്തരവകുപ്പ് സംഭവത്തില്‍ നടപടിയെടുത്തത്. നേരത്തേ സ്ഥലംമാറ്റത്തിലും ഇന്‍ക്രിമെന്റ് തടയലിലും മാത്രമൊതുങ്ങിയ കേസ് പുനപരിശോധിക്കാനും ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണ ഉത്തരവിട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!