കര്‍ണ്ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുനെയും മണ്ണിടിച്ചിലില്‍ നഷ്ടപ്പെട്ട ട്രക്കും കണ്ടെത്തുന്നതിന് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ‘ഫൈന്‍ഡ് അര്‍ജുന്‍’ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിച്ചു. തിരച്ചില്‍ കാര്യക്ഷമമാക്കുന്നതിന് കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ട ഡ്രഡ്ജര്‍ കര്‍ണ്ണാടകയിലെത്തിക്കാമെന്ന് കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് ഉറപ്പു കൊടുത്തു. തിരച്ചില്‍ പുനരാരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ചെയര്‍മാന്‍ മനോജ് പരാണ്ടി കണ്‍വീനര്‍ നൗഷാദ് തെക്കയില്‍, ജോ. കണ്‍വീനര്‍ വിനോദ് മേക്കോത്ത്, ട്രക്ക് ഉടമ മനാഫ് കമ്മിറ്റി അംഗങ്ങളായ സുരേഷ് പാളയം പി അല്‍ഫ് നിഷാം എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.