ആലുവയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പാറശ്ശാല ചെങ്കൽ സ്വദേശി ക്രിസ്റ്റിൽ രാജ് കൊടുംക്രിമിനലെന്ന് റിപ്പോർട്ട്. സതീഷ് എന്നപേരിൽ അറിയപ്പെടുന്ന ഇയാൾ പകൽ സമയം മുഴുവൻ വീട്ടിൽ കഴിയുന്ന ഇയാൾ രാത്രിസമയത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളതെന്നാണ് നാട്ടുകാർ പറയുന്നു. വളരെ വൈകി പുലർച്ചയോടെയാണ് തിരിച്ചെത്തുകയെന്നും സമീപവാസികൾ പറയുന്നു.
18 വയസ്സ് മുതൽ മോഷണത്തിനിറങ്ങിയ ക്രിസ്റ്റിൽരാജ് പതിവായി മൊബൈൽഫോൺ മോഷ്ടിക്കുന്നയാളാണെന്നും ഇയാളെ നേരത്തെയും പിടികൂടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽ നിരവധി മൊബൈൽ ഫോണുകൾ സൂക്ഷിച്ചിട്ടുണ്ട്.
2017-ൽ മാനസികവെല്ലുവിളി നേരിടുന്ന വയോധികയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ഈ കേസിൽ രാത്രി പുറത്ത് പോകുന്നതിനെ കുറിച്ച് ചോദിച്ചാൽ തന്നെ ചീത്തവിളിക്കുകയാണ് പതിവെന്നും ഇയാൾ ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നും ഇയാളുടെ അമ്മയും മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.