Kerala Local News

കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ 3 പേർക്ക് കോവിഡ്

രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴിയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ രണ്ടു പേർക്കും, കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പരിശോന നടത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. മൂന്നു പേരും കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരാണ്.

കുന്ദമംഗലത്ത് നടത്തിയ പരിശോധനയിൽ വാർഡ് 23 ലെ രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതെ സമയം സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗം സ്ഥിരീകരിച്ച വ്യക്തി വാർഡ് 17 ൽ താമസിക്കുന്ന വ്യക്തിയാണ്. ആനപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന കോവിഡ് പരിശോധനയിൽ 128 പേരാണ് പങ്കാളികളായത്. വരുന്ന വെള്ളി (11-09 -2020) ന് ആനപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നൂറു പേർക്ക് ആർ ടി പി സി ആർ പരിശോധന നടത്തുമെന്ന് കുന്ദമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!