News

കോഴിക്കോട് ദേശീയപാത വ്യാപാരികളുടെ സംരക്ഷണ പാക്കേജിന് ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധാർഹം വ്യാപാരി വ്യവസായി സമിതി

കോഴിക്കോട് : ദേശീയപാത വ്യാപാരികളുടെ സംരക്ഷണ പാക്കേജിന് ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ ഭാരവാഹിയോഗം . വെങ്ങളം മുതൽ അഴിയൂർ വരെ 40.800 മീറ്ററിൽ 6 വരി പാതക്ക് 1382 കോടിയാണ് വകയിരുത്തുന്നത്.

ടെൻഡർ നടപടികൾ ആരംഭിച്ചിട്ടും പൊളിച്ചു നീക്കുന്ന കെട്ടിടങ്ങളിലെ ഉപജീവന മാർഗം നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് മുഖ്യമന്ത്രി നൽകുമെന്ന് പ്രഖ്യാപിച്ച പാക്കേജിനുള്ളഫണ്ട് ഇതുവരെ വകയിരുത്തിയിട്ടില്ല. കെട്ടിടങ്ങൾ പൊളിക്കും മുമ്പ് വ്യാപാരികളുടെനഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ ഭാരവാഹിയോഗം ആവശ്യപ്പെട്ടു ജില്ലാ പ്രസിഡണ്ട്. സൂര്യ അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു സംസ്ഥാന ജോ: സിക്രട്ടറി സി.കെ.വിജയൻ, ജില്ലാ സി ക്രട്ടറി ടി. മരക്കാർ, സി.വി.ഇക്ബാൽ, ഡി.യം.ശശീന്ദ്രൻ ,കെ.എം.റഫീഖ്, അബ്ദുൾ ഗഫൂർ രാജധാനി സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!