കക്കോടി: കോഴിക്കോട് ജില്ലയിലെ ഓണസമൃദ്ധി കാര്‍ഷിക വിപണി 2019 വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം കാക്കോടിയില്‍ വച്ച് നിയമസഭാഗം പുരുഷന് കടലുണ്ടിയുടെ സാന്നിദ്ധ്യത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വ്വഹിച്ചു.
കക്കോടി ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ചോയിക്കുട്ടി, ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് ഒ പി. ശോഭന, ജനപ്രതിനിധികള്‍ ജില്ലാ കൃഷി ഓഫീസര്‍ ആര്. ബിന്ദു, കൃഷി അസിസ്റ്റന്റ് ഡയറക്ര് കെ. ജി. ഗീത, കൃഷി ഓഫീസര്‍ ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
വിപണിയുടെ ഭാഗമായി ജില്ലയില്‍ ആകെ 132 ഓണസമൃദ്ധി കാര്‍ഷിക വിപണികേന്ദ്രങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇതില്‍ 93 എണ്ണം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും, ഹോര്‍ട്ടികോര്‍പ്പ് 33 എണ്ണവും, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ കേരള (വി.എഫ്.പി.സി.കെ.) 6 വിപണികളുമാണ് നാളെ മുതല്‍ 10 വരെ സംഘടിപ്പിച്ചിരിക്കുന്നത്.

