തിരുവന്തപുരം: ആറ്റിങ്ങലില്‍ ഭാര്യ മാതാവിനെ മരുമകന്‍ തലക്കടിച്ചു കൊന്നു. ആറ്റിങ്ങല്‍ സ്വദേശി പ്രീത(55)യെയാണ് ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയത്. മകളുടെ ഭര്‍ത്താവ് അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട പ്രീതയുടെ ഭര്‍ത്താവ് ബാബു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഭാര്യയുടെ അച്ഛനെയും അമ്മയേയും കിടപ്പുമുറിയില്‍ വെച്ച് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൊലപാതകത്തിനും വധശ്രമത്തിനും പൊലീസ് കേസെടുത്തു.